LogoLoginKerala

മോദി പിണറായിയിൽ നിന്നോ ഫാസിസം പഠിക്കുന്നത്: ഷിബു ബേബിജോൺ

 
Shibu baby John
ഫാസിസം പഠിക്കുന്നത് മോദിയില്‍ നിന്നും പിണറായി ആണോ പിണറായില്‍ നിന്നും മോദിയാണോ എന്ന സംശയം നിലനില്‍ക്കുകയാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ പറഞ്ഞു. ആര്‍ വൈ എഫ് സംസ്ഥാന കമ്മിറ്റി നേത്യത്വത്തില്‍ സംഘടിപ്പിച്ച ഭഗത് സിംഗ് രക്തസാക്ഷിത്വം
 'ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് ഒരോര്‍മ്മപ്പെടുത്തല്‍'
യുവജന സദസ്സ് പാളയം
രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കോടതികളെ കാവിവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മോദി നേത്യത്വം നല്‍കുന്നത്. ഭരണത്തിന്റെ നിലനില്‍പ്പിനായി ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും ഏകാധിപത്യ അധികാരത്തിനു കീഴില്‍ കൊണ്ടുവരാണ് പിണറായിയും മോദിയും ശ്രമിക്കുന്നത്. നിയമ നിര്‍മ്മാണ സഭകളിലെ ചോദ്യങ്ങളെയും ചര്‍ച്ചയെയും ഭയക്കുന്നതു കൊണ്ട് ഭരണപക്ഷം ബഹളം സൃഷ്ട്ടിച്ച് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നെങ്കില്‍ നിയമസഭ പിരിച്ചു വിട്ടാണ് പിണറായി ജനാധിപത്യ കശാപ്പു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
 ആര്‍ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ: വിഷ്ണു മോഹന്‍ ,
പുലത്തറ നൗഷാദ്, എം.ആര്‍ മഹേഷ്, ഷെമീന ഷംസുദ്ധിന്‍, അഡ്വ: യു.എസ് ബോബി, സുനി മഞ്ഞമല, ഡേവിഡ് സേവ്യര്‍ , ദീപ്തി ശ്രാവണ്‍ , വിഷ്ണു സുരേന്ദ്രന്‍ , കബീര്‍ പൂവാര്‍ ,രാലു രാജ് എന്നിവര്‍ സംസാരിച്ചു.