ശൈഖ് സഈദ് അന്തരിച്ചു യു.എ.ഇ മൂന്ന് ദിവസത്തെ ദുഃഖാചരണം
അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമാണ്
Jul 27, 2023, 09:19 IST

അബുദാബി രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാൻ (53) അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമാണ്. രോഗബാധിതനായി ചികിൽസയിലായിരുന്നു. മരണത്തെ തുടന്നു മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ പ്രസിഡൻറ് ശൈവ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ അനുശോചിച്ചു.ഔദ്യോഗിക ദുഃഖാചരണം ശനിയാഴ്ച അവസാനിക്കും. മൂന്ന് ദിവസവും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡൻഷ്യൽ കോർട്ട് അറിയിച്ചു.