LogoLoginKerala

കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ഷാജൻ സ്കറിയ ചോർത്തിയെന്ന് ഗുരുതര ആരോപണം; ഡിജിപിയെ നേരിൽ കണ്ട് പരാതി നൽകി പിവി അൻവർ എംഎൽഎ

പൂണെയിലെ രഹസ്യകേന്ദ്രത്തിലെ സംവിധാനങ്ങൾ ഉപയോഗിച്ച് ഷാജൻ സ്കറിയ വിവരങ്ങൾ ചേർത്തിയെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനം നടത്തിയെന്നുമാണ് പരാതി
 
Shajan Skaria

മറുനാടൻ മലയാളി യൂടൂബ് ചാനലുടമ ഷാജൻ സ്കറിയ, കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന ഗൗരവ ആരോപണവുമായി പിവി അൻവർ എംഎൽഎ. അതീവ സുരക്ഷാ പ്രാധാന്യമുള്ള കേരള പൊലീസ് സേനയുടെ വയർലെസ് സന്ദേശങ്ങൾ ഷാജൻ ചോർത്തിയെന്നും എങ്ങനെയന്ന് പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി പോലീസ് ആസ്ഥാനത്ത് എത്തി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന് എംഎൽഎ പരാതി നൽകി.

സംസ്ഥാന പോലീസിന്റെയും കേന്ദ്ര സേനകളുടെയും വയർലെസ് സന്ദേശങ്ങളും ഇമെയിലും അടക്കം ഹാക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ ഷാജൻ സ്കറിയയുടെ പക്കലുണ്ടെന്ന് എംഎൽഎ പരാതിയിൽ ചൂണ്ടികാട്ടി. ഇതിനാവശ്യമായ മെഷിനീറികളും കംപ്യൂട്ടർ സോഫ്ടുവെയറകളും പൂണെയിലെ രഹസ്യകേന്ദ്രത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഷാജന്റെ സഹോഗരങ്ങളായ ഷോജൻ സ്കറിയ, സോജൻ സ്കറിയ എന്നിവരാണ് ഇക്കാര്യങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുന്നത്. കൊല്ലത്തെ പ്രധാന പ്ലാന്ററായ മുരുകേഷ് നരേന്ദ്രൻ ഇതിന്റെ ഭാഗമായി 50 ലക്ഷം രൂപ ഷാജന് നൽകിയിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.

ഷാജൻ സ്കറിയയുടെയും കുടുംബത്തിന്റെയും പാർടണർമാരുടെയും അക്കൗണ്ടുകളിലേക്ക് ധാരാളം വിദേശ ഫണ്ടുകൾ എത്തുന്നുണ്ട്. ഷാജനും പാർടൺർമാരും ഇടയ്ക്കിടെ നടത്തുന്ന വിദേശയാത്രകളും സംശയപരമാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഐബി ഉദ്യോഗസ്ഥർ, കേരള മുഖ്യമന്ത്രി , ഹൈക്കോടതി ജഡ്ജിമാർ, പ്രമുഖ വ്യവസായികൾ എന്നിവരുടെ സംഭാഷണങ്ങൾ ഹാക്ക് ചെയ്തതായി സംശയിക്കേണ്ടിരിക്കുന്നുവെന്നും വിശദമായി അന്വേഷണിക്കണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. ഷാജന്റെ ഭാര്യയും കേന്ദ്രസർവ്വീസ് ജീവനക്കാരിയുമായി ബോബി അലോഷ്യസ് യുകെയിൽ താമസിച്ച് ഈ രഹസ്യവിവരങ്ങൾ ചിലർ വഴി പാകിസ്ഥാൻ അടക്കം കൈമാറുന്നതായി എംഎൽഎ പരാതിയിൽ ചൂണ്ടികാട്ടി. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ഈ ക്രമിനൽ കുറ്റത്തിന് എതിരെ കേന്ദ്രഏജൻസികളെ കൂടി ബന്ധപ്പെട്ട് വിപുലമായി പരിശോധിക്കണമെന്ന് എംഎൽഎ ഡിജിപിയോട് വ്യക്തമാക്കി.