LogoLoginKerala

സുരക്ഷാ സംവിധാനങ്ങള്‍ ശക്തം; രാജ്യത്ത് 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

ചെങ്കോട്ട,രാജ്ഘട്ട്, ഐടിഒ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ. 
 
independence day

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. കുംകി, മെയ്‌തേയ് വിഭാഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെങ്കോട്ടയിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.രാഷ്ട്രപതി  ദ്രൗപതി  മുര്‍മ്മു  ഇന്ന് വൈകുന്നേരം  രാജ്യത്തെ  അഭിസംബോധന ചെയ്യും.

സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ കുംകി, മെയ്‌തേയ് വിഭാഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ്  ഡല്‍ഹിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്.  ചെങ്കോട്ട, രാജ്ഘട്ട്, ഐടിഒ എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.  സ്വാതന്ത്ര്യദിനാഘോഷം കഴിയുന്നതുവരെ  ഇവിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്.  

ഡല്‍ഹി മെട്രോ, ബസ-് റെയില്‍വേ സ്റ്റേഷനുകള്‍,വിമാനത്താവളം.എന്നിവടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. മെട്രോയില്‍ രണ്ടുഘട്ടമായി പരിശോധിച്ച ശേഷമാണ് യാത്രക്കാരെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം വിവിധ അര്‍ദ്ധസൈനിക വിഭാഗം നിരീക്ഷണം നടത്തുന്നുണ്ട്. കൂടാതെ നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 15നു രാവിലെയും വൈകിട്ടും ചാര്‍ട്ടേഡ്, ചരക്കു വിമാനങ്ങളുടെ സര്‍വീസിന് നിയന്ത്രണങ്ങളുണ്ടാവുമെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. രാവിലെ 6 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. എന്നാല്‍, സാധാരണ യാത്രാവിമാനങ്ങളുടെ സര്‍വീസിനു തടസ്സമുണ്ടാവില്ല. സൈനിക വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല.