LogoLoginKerala

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടനെത്തും

 
Vande Bharath

സംസ്ഥാനത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു നല്‍കാനൊരുങ്ങി കേന്ദ്രം. രണ്ടാമതും വന്ദേഭാരത് ട്രെയിന്‍ കേരളത്തിനു നല്‍കുമെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ ഉറപ്പ്. ബിജെപി പ്രസ്ഡന്റ് കെ സുരേന്ദ്രനാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പു നല്‍കിയത്. പ്രഖ്യാപനം ഈയാഴ്ച്ച തന്നെ ഉണ്ടാകുമെന്ന് അറിയിച്ചതായി കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു നാളുകളായി രണ്ടാമത്തെ വന്ദേഭാരതിനായി കേരളം കാത്തിരിക്കുകയാണ്. എപ്പോള്‍ കിട്ടുമെന്ന് അറിയിച്ചില്ലെങ്കിലും നാളുകളായി ട്രെയിന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ കേരളത്തില്‍ ഉടന്‍ അടുത്ത വന്ദേഭാരത് എത്തുമെന്ന് അറിയിച്ചതായി കെ സുരേന്ദ്രന്‍ പറയുന്നു.