പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; സമരം അവസാനിപ്പിക്കാൻ ഒരുങ്ങി ഹർഷിന
Updated: Sep 2, 2023, 11:11 IST

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി നേടി സമരം നടത്തിയിരുന്ന ഹര്‍ഷിന തന്റെ സമരം അവസാനിപ്പിക്കുന്നു. 104 ദിവസമായി ഹര്‍ഷിന സമരത്തിലായിരുന്നു.
കേസില്‍ കുന്ദമംഗലം കോടതിയിൽ പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. തുടര്‍ പരിപാടികള്‍ പ്രഖ്യാപിയ്ക്കാന്‍ 12 മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രമേശന്‍ സി കെ., കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന. കോഴിക്കോട് മെഡിക്കല്‍ കോളേജലെ നഴ്‌സുമാരായ രഹന, മഞ്ജു കെ. ജി എന്നിങ്ങനെ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നതിന് ഇന്ന് നോട്ടീസ് നല്‍കും.