LogoLoginKerala

കെ മുരളീധരന് പിന്തുണയുമായി ശശി തരൂർ

 
K muraleedharan Sasi tharoor
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി വിവാദത്തിൽ കെ.മുരളീധരന് പിന്തുണയുമായി ശശി തരൂര്‍. കെ.മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും അദ്ദേഹത്തെ പോലുള്ള ഒരു നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.
'ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. കെ.മുരളീധരന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മാത്രമല്ല. മുന്‍ കെപിസിസി അധ്യക്ഷനും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കൂടിയായിരുന്നു. ഇത്തരത്തിലുള്ള ഒരു നേതാവിനെ അപമാനിക്കുന്നത് ശരിയല്ല', തരൂര്‍ പറഞ്ഞു.
മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ എന്ന നിലക്കാണ് രമേശ് ചെന്നത്തലയ്ക്കും എം.എം.ഹസ്സനും സംസാരിക്കാന്‍ അവസരം നല്‍കിയത്. അതേവേദിയില്‍ മറ്റൊരു കെപിസിസി അധ്യക്ഷന്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിനും തുല്യമായ അവസരം കൊടുക്കേണ്ടെയെന്നും തരൂര്‍ ചോദിച്ചു.