LogoLoginKerala

സനാതന ധർമത്തെ പകർച്ച വ്യാധിയോട് ഉപമിച്ചു; ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിവാദത്തിൽ

 
Udhayanidhi

ചെന്നൈ: സനാതന ധർമത്തെ പകർച്ച വ്യാധിയോട് ഉപമിച്ച് കൊണ്ട് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗം വിവാദത്തിൽ. ഡെങ്കി കൊറോണ മലേറിയ പോലെയുള്ള പകർച്ചവ്യാധികളെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കിയത് പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യേണ്ടത് ഉണ്ടെന്നാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശം. ചെന്നൈയില്‍ വച്ച് ശനിയാഴ്ച നടന്ന സമ്മേളനത്തിനിടയിലാണ് എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധിയുടെ വിവാദ പ്രഭാഷണം.  

സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണ് എന്നും അദ്ദേഹം പറഞ്ഞു. അതെസമയം ഉദയനിധിയുടെ സനാതന വിരുദ്ധ പരാമർശത്തിനെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ സ്റ്റാലിൻ സർക്കാർ ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തി വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാകുന്നത്.