LogoLoginKerala

ദേശീയതലത്തിൽ കത്തിപ്പടർന്ന് സനാതന വിവാദം;

 
stalin

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി  എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തെ കുറിച്ചുള്ള പരാമർശം ദേശിയ തലത്തില്വരെ ആളിക്കത്തുകയാണ്.  ഡെങ്കി കൊറോണ മലേറിയ പോലെയുള്ള പകർച്ചവ്യാധികളെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കിയത് പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യേണ്ടത് ഉണ്ടെന്നാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശം.

അതെസമ വംശ്യഹത്യയാണ് ലക്ഷ്യം എന്നാരോപിച്ച് കൊണ്ട് ബിജെപി നേതാക്കൾ ഒന്നടങ്കം വിഷയത്തെ ഉയർത്തുകയാണ്. ഇപ്പോൾ ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിലെ തീരുമാനമാണോ എന്ന് ചോദിച്ചുകൊണ്ട് പ്രതിപക്ഷ മുന്നണിയെയും ബിജെപി കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെ സംസ്കാരത്തെയും സനാതന ധർമത്തെയും ഡിഎംകെയും കോൺഗ്രസ്സും അഭാമാനിക്കുന്നതായി ആരോപിച്ച് അമിത്ഷാ.  

എന്നാൽ ഈ ആരോപണങ്ങളെലാം ഉദയനിധി സ്റ്റാലിനും ഡി.എം.കെയും തള്ളിയിരിക്കുകയാണ്. ജാതിവ്യവസ്ഥയെ കുറിച്ച മാത്രമാണ് താൻ പറഞ്ഞതെന്നാണ് ഉദയനിധി സ്റ്റാലിന്റെ വിശദീകരണം.