50 ലക്ഷം നഷ്ടപരിഹാരം വേണം; വീണ്ടും സമരം ആരംഭിക്കാൻ ഒരുങ്ങി ഹർഷിന
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽകത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരിയായ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ മാസം 13 ന് സെക്രട്ടറിയേറ്റിന് മുൻപിൽ സത്യാഗ്രഹ സമരം നടത്തുമെന്നും അറിയിച്ചു. രണ്ടാം ഘട്ട സമരം നിർത്തിയ ഘട്ടത്തിൽ തന്നെ നഷ്ടപരിഹാരവുമായി ബന്ധപെട്ടിട്ട ആശങ്ക ഹർഷിന പങ്കുവെച്ചിരുന്നു.
സമരത്തിന്റെ തുടക്കം മുതൽ തന്നെ 50 ലക്ഷം രൂപ തനിക്ക് നഷ്ടപരിഹാരമായി ലഭിക്കണമെന്ന അവശമാണ് ഹർഷിന മുന്നോട് വെച്ചിരുന്നത്. പക്ഷെ സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ ഹർഷിനക്ക് നൽകാമെന്ന തീരുമാനത്തിലാണ് എത്തിയത്. ഇപ്പോൾ രണ്ടാം ഘട്ട സമരം അവസാനിച്ച സമയത്ത് നഷ്ടപരിഹാരമായി തനിക്ക് 50 ലക്ഷം രൂപ ലഭിച്ചില്ലെങ്കിൽ തുടർ പ്രതിഷേധങ്ങളിലേക്ക് താൻ കടക്കുമെന്നുള്ള കാര്യമാണ് ഹർഷിന ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സെപ്റ്റംബർ 13 ന് സെക്രട്ടറിയേറ്റിന് മുൻപിൽ സത്യാഗ്രഹ സമരം നടത്തുമെന്നും ഇതിന് ശേഷവും തീരുമാനങ്ങൾ ഒന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നതടക്കം നടപടിയിലേക്ക് കടക്കുമെന്നും ഹർഷിന അറിയിച്ചു.