പ്രവീണ്‍നാഥിന്റെ ആത്മഹത്യ; ഭാര്യ റിഷാന ഐഷു വിഷം കഴിച്ച് ആശുപത്രിയില്‍

തൃശൂര്‍- കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡര്‍ പ്രവീണ്‍ നാഥിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭാര്യ റിഷാന ഐഷുവും വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍. വെള്ളിയാഴ്ചയാണ് റിഷാന പാറ്റ ഗുളിക കഴിച്ച് അവശ നിലയിലായ പ്രവീണിന്റെ ഭാര്യ ട്രാന്‍സ് വുമണ്‍ റിഷാന ഐഷുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കും എതിരെ നടന്ന സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് ആത്മഹത്യയ്ക്കും ആത്മഹത്യാ ശ്രമത്തിനും കാരണമെന്നാണ് നിഗമനം.
വ്യാഴാഴ്ച രാവിലെയാണ് പൂങ്കുന്നത്തെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. പ്രവീണ്‍ നാഥിന്റെ ആത്മഹത്യയില്‍ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം.