LogoLoginKerala

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി

 
pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലെൻസ്  അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്.  62ാം ഐറ്റമായാണ് ഹൈക്കോടതി മുൻപാകെ ഈ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നത്. അതേസമയം വിജിലെൻസ് അന്വേഷണം വേണമെന്ന ഗിരീഷ് ബാബുവിന്റെ ആവശ്യം നേരെത്തെ മൂവാറ്റുപുഴ വിജിലെൻസ് കോടതി തള്ളിയിരുന്നു.

അതിന് ശേഷമാണ് ഇപ്പോൾ വീണ്ടും അഡ്വക്കേറ്റ് ബി.എ ആളൂർ മുഘേനെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയിരിക്കുന്നത്. മാസപ്പടി വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അതിന് സി.ബി.ഐ അന്വേഷണം ആണ് അദ്ദേഹം ആവശ്യപെടുന്നത്. ആദ്യഘട്ടത്തിൽ വിജിലെൻസ് അന്വേഷണം വേണം എന്ന ആവശ്യപ്പെട്ട ഗിരീഷ് ബാബു ഇപ്പോൾ  സംഭവത്തിൽ സി.ബി.ഐ അന്വേഷണമടക്കം വേണമെന്നാണ് പ്രധാന  ആവശ്യമായി ഉന്നയിക്കുന്നത്.

ഇൻകം ടാക്സ് നടത്തിയ കണ്ടത്തെലുകൾ തന്നെ തെളിവായി സ്വീകരിക്കാൻ സാധിക്കുമായിരുന്നിട്ടും ആ തെളിവുകൾ അടക്കം  കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മൂവാറ്റുപുഴ വിജിലെൻസ് കോടതി തന്റെ ഹർജി തള്ളിയതെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം. അതുകൊണ്ടുതന്നെ ഇൻകം ടാക്സ് നടത്തിയ കണ്ടത്തെലുകൾ പരിഗണിച്ചുകൊണ്ട്  അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.