LogoLoginKerala

ഹൈക്കോടതിയിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണം; തീരുമാനം സര്‍ക്കാരിന് വിട്ടു

നിലവില്‍ വിരമിക്കലിനുള്ള പ്രായം 56 വയസാണ് അത് 58 വയസായി ഉയര്‍ത്താനാണ് ഹര്‍ജിക്കാരന്റെ ആവശ്യം
 
kerala high court

ഹൈക്കോടതിയിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതില്‍ തീരുമാനം സര്‍ക്കാരിന് വിട്ട് കോടതി. മികവ് തെളിയിച്ച അഭിഭാഷകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതാണ് പരിഗണിക്കുന്നത്. വിഷയം സര്‍ക്കാര്‍ വേഗം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.

നിലവില്‍ വിരമിക്കലിനുള്ള പ്രായം 56 വയസാണ് അത് 58 വയസായി ഉയര്‍ത്താനാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹൈക്കോടതിയിലെ തന്നെ ജീവനക്കാരനാണ് ഹര്‍ജി നല്‍കിയത്. അതേസമയം, സര്‍ക്കാര്‍ തീരുമാനം വരും വരെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യം അംഗീകരിച്ചില്ല.

മറ്റുള്ള ഹൈക്കോടതിയില്‍ വിരമിക്കാനുള്ള പ്രായം 60 വയസാണ്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ പല സര്‍വ്വീസുകളുടെയും പ്രായം 60 വയസാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍മിപ്പിച്ചത്.