ഒടിടി റിലീസിന് നിയന്ത്രണം; നിയമ നിര്‍മാണത്തിന്റെ സാധ്യതകള്‍ തേടി സര്‍ക്കാര്‍
Jul 13, 2023, 10:17 IST

ഒടിടി റിലീസില്‍ നിയമ നിര്‍മാണത്തിന്റെ സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. തുടര്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 19ന് തിരുവനന്തപുരത്ത് വച്ചാണ് യോഗം നടക്കുക.
തിയേറ്റര്‍ ഉടമകള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ പരാതിയെ തുര്‍ന്നാണ് പുതിയ നീക്കം. സിനിമയുടെ റിലീസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷം മാത്രമേ റിലീസ് പാടുള്ളൂ എന്ന നിര്‍ദേശം പാലിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ചൂണ്ടിക്കാട്ടി.