LogoLoginKerala

പുതുപ്പള്ളി ഇടത് ക്യാമ്പിന് ആശ്വാസം; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും

 
pinarayi vijayan

കോട്ടയം: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്ന പുതുപ്പള്ളിയിൽ ഇടത് ക്യാമ്പയിന് ആവേശം നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. പ്രചാരണ രംഗത്ത് നിന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടി എന്ന പ്രതിപക്ഷ ആരോപണത്തിന് ഇടയിലാണ് മുഖ്യമന്ത്രിയുടെ പുതുപ്പള്ളി സന്ദർശനം.

അതെസമയം മാസപ്പടി വിവാദങ്ങൾ അടക്കമുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ എത്തുന്നത്. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുമോഎന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന്  ആണ് തയ്യാറെടുക്കുന്നത്. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് ആഗസ്റ്റ് 17 നാണ് പത്രിക സമർപ്പിച്ചത്. 16 ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങിയിരുന്നു .  ഇവർക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നതിനായാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് എത്തുന്നത്.