LogoLoginKerala

റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദാനന്തര സ്‌കോളര്‍ഷിപ്പ്-അപേക്ഷ ക്ഷണിച്ചു

 
job

കൊച്ചി/മുംബൈ: റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത് പഠന മേഖലകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
 
ഡിജിറ്റല്‍, റിന്യൂവബിള്‍ ആന്‍ഡ് ന്യൂ എനര്‍ജി, ബയോടെക്‌നോളജി എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പുരോഗതിയെ പ്രതിധ്വനിപ്പിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദാനന്തര സ്‌കോളര്‍ഷിപ്പ്, ഈ മേഖലകളിലെ വികസനത്തിനായി ഭാവി നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നു.
സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 100 വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധരുമായുള്ള ആശയവിനിമയം, മേഖലയുമായുള്ള പരിചയം, സന്നദ്ധപ്രവര്‍ത്തന അവസരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വികസന പരിപാടിയ്ക്കൊപ്പം മുഴുവന്‍ പഠന കാലയളവിലേക്ക്  ആറ് ലക്ഷം രൂപ വരെ ഗ്രാന്റ് നല്‍കും.

അപേക്ഷാ മൂല്യനിര്‍ണ്ണയം, അഭിരുചി പരീക്ഷ, പ്രമുഖ വിദഗ്ധരുമായുള്ള അഭിമുഖം എന്നിവ ഉള്‍പ്പെടുന്ന  പ്രക്രിയയ്ക്ക് ശേഷമാണ് സ്‌കോളര്‍മാരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബര്‍ 17.  കൂടുതല്‍ വിവരങ്ങള്‍ക്ക്, ൃലഹശമിരലളീൗിറമശേീി.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.