LogoLoginKerala

കേരളാ പൊലീസിനും, മലയാളികള്‍ക്കും അഭിമാനം; രമ്യയെയും, മിനിയെയും അനുമോദിച്ച് കേരളാ പൊലീസ്

 
mini

കേരളാ പൊലീസിനും , മലയാളികള്‍ക്കും അഭിമാനമായി മാറിയ സേനയിലെ രമ്യയെയും, മിനിയെയും കേരളാ പൊലീസ് ഒഫീസേഴ്‌സ് അസോസിയേഷന്‍ & കേരളാ പൊലീസ് അസോസിയേഷന്‍ അനുമോദിച്ചു. കോഴിക്കോട് പൊലീസ് ക്ലബില്‍ വെച്ച നടന്ന ചടങ്ങില്‍ ഇരുവരെയും സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിയമസഭക്കു വേണ്ടി സല്യൂട്ട് ചെയ്ത് ആദരിച്ചു. 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ മുലയൂട്ടിയ രമ്യയുടെ പ്രവര്‍ത്തി മാതൃകാപരമെന്ന് സ്പീക്കര്‍ പറഞ്ഞു.

12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഷുഗര്‍ ലെവല്‍ താഴ്ന്നപ്പോള്‍ ഒരു മടിയും കൂടാതെ മാതൃത്വത്തിന്റെ സ്‌നേഹം മുലയൂട്ടി പകര്‍ന്ന സിവില്‍ പൊലീസ് ഓഫീസര്‍ രമ്യ എം ആറും , ലോക പഞ്ചഗുസ്തി മത്സരത്തില്‍ രണ്ട് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി കേരളാ പൊലീസിന്റെ കയ്ക്കരുത്ത് ലോകത്തിന് കാണിച്ചു കൊടുത്ത സബ് ഇന്‍സ്‌പെക്ടര്‍  കെ. മിനിയും , കേരളത്തിനും , കേരളാ പൊലീസിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്. നിരന്തരമായി പൊലീസിനെതിരെ പരാതികള്‍ ഉയരുമ്പോള്‍ സേനയക്കാകെ അഭിമാനമായ ഇരുവരെയും കേരളാ പൊലീസ് ഒഫീസേഴ്‌സ് & കേരളാ പൊലീസ് അസോസിയഷന്‍ മൊമെന്റോ നല്‍കി ആദരിച്ചു. കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇരുവര്‍ക്കും മൊമെന്റോ കയ്മാറി.

രമ്യയുടെ പ്രവര്‍ത്തി മാതൃകാ പരമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ഇരുവരെയു ആദരിക്കാന്‍ കേരളാ പൊലീസ് അസോസിയേഷന്‍ എടുത്ത തീരുമാനത്തെയും സ്പീക്കര്‍ പ്രശംസിച്ചു. കേരളത്തിനാകെ അഭിമാനമായ ഇരുവരെയും നിയസഭയ്ക്കായി സല്യൂട്ട് ചെയ്ത് ആദരിക്കാനും സ്പീക്കര്‍ മറന്നില്ല.