യൂത്ത് കോണ്‍ഗ്രസിനെ താഴ്ത്തിക്കെട്ടിയിട്ടില്ല; വിശദീകരണവുമായി ചെന്നിത്തല

ഡിവൈഎഫ്ഐയെ പ്രശംസിച്ചതില്‍ വിശദീകരണവുമായി രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മോശമെന്ന് പറഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്നും ചെന്നിത്തല പറഞ്ഞു. പരാമര്‍ശത്തെ പിന്തുണച്ച് കെ സുധാകരനും രംഗത്തെത്തി.
ഡിവൈഎഫ്ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം നല്ല ഉദ്ദേശത്തോടെയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മോശമെന്ന് പറഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പരാമര്‍ശത്തെ പിന്തുണച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. ചെന്നിത്തല പറഞ്ഞതില്‍ തെറ്റില്ല. നല്ലത് ചെയ്താല്‍ നല്ലതെന്ന് തുറന്ന് പറയും. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടും. നിഷ്പക്ഷമായി പ്രതികരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സമ്മേളനത്തിലായിരുന്നു ചെന്നിത്തല ഡിവൈഎഫ്ഐയെ പ്രശംസിച്ച് സംസാരിച്ചത്. കൊവിഡ് കാലത്ത് നാട്ടില്‍ സജീവമായത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം മാതൃകയാണെന്നുമായിരുന്നു പ്രസംഗം. വി.കെ സനോജും എ എ റഹീമും ഉള്‍പ്പെടെയുള്ള ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തതോടെ പരാമര്‍ശം ചര്‍ച്ചയാവുകയായിരുന്നു.