LogoLoginKerala

രാജേന്ദ്ര മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

 
rajendra stadium

കൊച്ചി: രാജേന്ദ്ര മൈതാനം പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. മൈതാനത്ത് തടിച്ച് കൂടിയ നൂറ് കണക്കിന് ജനങ്ങളെ സാക്ഷിയാക്കി  കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ മൈതാനം തുറന്നു കൊടുത്തു. പ്രൊഫ.എം.കെ സാനു മുഖ്യ പ്രഭാഷണം നടത്തി.ജി സി ഡി എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. ടൗണ്‍ പ്ലാനര്‍ എം.എം ഷീബ, മുഹമ്മദ് മാലിക്ക്, ഷാനവാസ്, സൗമിനി ജെയിന്‍, ലോക് നാഥ് ബഹ്‌റ, ഹൈബി ഈഡന്‍ എം.പി, മേയര്‍ എം.അനില്‍ കുമാര്‍, ടി.ജെ വിനോദ് എം എല്‍ എ, കെ.എല്‍ മോഹനവര്‍മ്മ, കെ.ജെ മാക്‌സി എം എല്‍ എ, പി. വി ശ്രീനിജിന്‍ എം എല്‍ എ, കെ.എസ് ഷൈജു എന്നിവര്‍ സംസാരിച്ചു