സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
Jul 11, 2023, 22:26 IST
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.
കുട്ടനാട് താലൂക്കില്‍ വിവധ പാടശേഖരങ്ങളില്‍ മടവീഴ്ച്ചയെയും പൂര്‍ണ്ണമായ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്. കുട്ടനാട്ടില്‍ ആംബുലന്‍സിന് പുറമേ മൂന്ന് മൊബൈല്‍ ഫ്‌ളോട്ടിങ് ഡിസ്‌പെന്‍സറികള്‍, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു.
അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടാതെ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.