LogoLoginKerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

 
Heavy rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകാൻ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടു ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടു  പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ തെക്കൻ കേരളത്തിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ അടുത്ത രണ്ടുമൂന്നു ദിവസം കൂടി തുടരും.

ചില മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ  മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതർ നിർദേശം നൽകിയട്ടുണ്ട്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴി ഇന്ന് ന്യുനമർദ്ദമായി മാറിയതായും  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.