LogoLoginKerala

ട്രെയിനില്‍ രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട, യാത്രക്കാരുടെ ഉറക്കം തടസപ്പെടുത്തരുത്: റെയില്‍വേ

 
train

ട്രെയിനുകളില്‍ രാത്രി 10നു ശേഷം ഉച്ചത്തില്‍പാട്ടുവച്ചും ചര്‍ച്ച നടത്തിയും അനാവശ്യമായി ലൈറ്റു ഓണ്‍ചെയ്തും മറ്റുള്ളവര്‍ക്ക് പ്രശ്‌നം സൃഷ്ടിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് റെയില്‍വേ. ലംഘിക്കുന്നവര്‍ക്കെതിരെ സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. രാത്രി യാത്രകളില്‍ നേരിടുന്ന വിവിധപ്രശ്‌നങ്ങളെക്കുറിച്ചുളള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍.
പുതിയ നിര്‍ദ്ദേശമനുസരിച്ച് രാത്രി 10ന് ശേഷം, കംപാര്‍ട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന യാത്രക്കാരന്‍ മൊബൈലില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. ഉറക്കസമയത്ത് ലൈറ്റുകള്‍ ആവശ്യമില്ലാതെ ഓണ്‍ ചെയ്യരുത്. റിസര്‍വ് കോച്ചുകളില്‍, ഉറക്കസമയമായ രാത്രി 10 നും രാവിലെ ആറിനും ശേഷം താഴത്തെ ബര്‍ത്ത് മറ്റു യാത്രക്കാര്‍ക്കും ഇരിക്കാനുളളതാണ്. മുകള്‍ ബര്‍ത്ത് കിട്ടിയവര്‍ രാത്രി 10 നുശേഷം ലോവര്‍ ബര്‍ത്തില്‍ ഇരിക്കരുത്. രാത്രി 10 ന് ശേഷം ഓണ്‍ലൈനില്‍ ഭക്ഷണം നല്‍കില്ല. എന്നാല്‍, ഇകാറ്ററിങ്ങിലൂടെ രാത്രി ഭക്ഷണമോ, പ്രഭാതഭക്ഷണമോ പ്രഭാതഭക്ഷണമോ മുന്‍കൂട്ടി ഓര്‍ഡര്‍ചെയ്യുന്നതിനു തടസ്സമില്ല. 10 മണിക്കുശേഷം, ടിടിഇമാരുടെ ടിക്കറ്റു പരിശോധന പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.