LogoLoginKerala

അദാനിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

 
rahul gandhi

ഡൽഹി: അദാനിക്ക് എതിരായ ഒ.സി.സി.ആർ.പി റിപ്പോർട്ടിൽ ജെ.പി.സി അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി. അദാനി ഗ്രൂപ്പ് നിക്ഷേപിച്ച പണം ആരുടേത് എന്നും രാഹുൽ ഗാന്ധി ചോദിച്ചു. ജി 20 ഉച്ചകോടി നടക്കാനിരിക്കെ രാജ്യത്തിൻറെ പ്രതിച്ഛായ തകർത്തതായും രാഹുൽ ഗാന്ധി. അദാനിക്കെതിരായ റിപ്പോർട്ട് രാജ്യത്തിന് ഏറ്റ തിരിച്ചടിയെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. 


ജി20 മീറ്റിന് മുന്നോടിയായി ഇന്ത്യയുടെ പ്രശസ്തി അപകടത്തിലാണെന്നും പ്രധാനമന്ത്രി മോദി നടപടിയെടുക്കണംമെന്നും അന്വേഷണം നടത്തണമെന്നും അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി തുറന്നടിച്ചു.  എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി മിണ്ടാത്തത്, എന്തുകൊണ്ട് അദ്ദേഹം ഇത് അന്വേഷിക്കുന്നില്ലന്നും രാഹുൽ ചോദിച്ചു. പ്രമുഖ ആഗോള സാമ്പത്തിക പത്രങ്ങൾ അദാനി വിഷയത്തിൽ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി.

സെബി അന്വേഷണം ഉണ്ടായെങ്കിലും അദാനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിൽ എന്തോ തെറ്റ് വ്യക്തമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചതായും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു