LogoLoginKerala

തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിയണം, രാഹുലിന് ഒരുമാസം അനുവദിച്ചു

 
rahul residence

ന്യൂഡല്‍ഹി- എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞു നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം. ദല്‍ഹി തുഗ്ലക് ലൈനിലെ 12 ാം നമ്പര്‍ വീട് ഒഴിഞ്ഞു നല്‍കാന്‍ രാഹുലിന് ഒരു മാസം സമയം അനുവദിച്ചു. രാഹുലിന്റെ അയോഗ്യത സംബന്ധിച്ച ഉത്തരവ് ലെയ്സണ്‍ ഓഫീസര്‍, എസ്റ്റേറ്റ്സ് ഡയറക്ടറേറ്റ്, പാര്‍ലമെന്റ് അനെക്സ് എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്.
2004ല്‍ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്ന് ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവിന് ആദ്യം അനുവദിച്ചത് മുതല്‍ ഡല്‍ഹിയിലെ 12, തുഗ്ലക്ക് ലെയ്ന്‍ രാഹുല്‍ ഗാന്ധിയുടെ പര്യായമാണ്. അദ്ദേഹത്തിന് അത്രയധികം വൈകാരിക ബന്ധമുള്ളതാണ് ഈ ബംഗ്ലാവ്. 2019ല്‍ അമേഠിയില്‍ നിന്ന് തോറ്റെങ്കിലും കേരളത്തിലെ വയനാട്ടില്‍ നിന്ന് വിജയിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന 'ടൈപ്പ് 8' വിഭാഗത്തിന് കീഴിലുള്ള ബംഗ്ലാവ് രാഹുല്‍ ഗാന്ധി നിലനിര്‍ത്തിയിരുന്നു.
ബംഗ്ലാവ് നഷ്ടപ്പെടാന്‍ സാധ്യതയുള്ളത് ഗാന്ധി കുടുംബത്തിന് കനത്ത തിരിച്ചടിയായിരിക്കും, എന്നാല്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കപ്പെടുമെന്ന ഭീഷണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ തിരച്ചടിയല്ല. അതേസമയം രാഹുല്‍ ഗാന്ധിയുടെ പുറത്താക്കലിനെ കുറിച്ച് ഹര്‍ദീപ് സിംഗ് പുരിയുടെ നേതൃത്വത്തിലുള്ള നഗരവികസന മന്ത്രാലയത്തില്‍ നിന്ന് ഇതുവരെ ഒരു വാക്കും ഉണ്ടായിട്ടില്ല.