LogoLoginKerala

ഇടുക്കി ചിന്നക്കനാലിൽ പോലീസുകാർക്ക് നേരെ കൊട്ടെഷൻ സംഘത്തിന്റെ ആക്രമണം

 
Kerala Police

ഇടുക്കി: ഹോട്ടൽ ഉടമയെ തട്ടികൊണ്ടുപോയ പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് നേരെ കൊട്ടെഷൻ സംഘത്തിന്റെ ആക്രമണം. ഒരു പോലീസുകാരൻ കുത്തേറ്റു. നാല് പേർ കസ്റ്റഡിയിൽ. ആക്രമണത്തിന് ഇരയായ പൊലീസുകാരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപക് എന്ന പോലീസുകാരനെ ശസ്ത്രക്രിയയ്ക്ക് വിദേയനാക്കി.

കഴുത്തിനും കാലിനും കൈക്കും ദീപക്കിന് വെട്ടേറ്റിരുന്നു. അദ്ദേഹത്തിന്റെ മുറിവുകൾ എല്ലാം തുന്നി ചേർത്തു. നിലവിൽപ്പോൾ ദീപക് അപകട നില തരണം ചെയ്‌തിരുവുകയാണ്.  മാറ്റുരണ്ടു പോലീസുകാർക്ക് ഷാജഹാനും ഇല്ലിയാസിനും ദീപകിന്റെ ഒപ്പം പരിക്കേറ്റിരുന്നു എന്നാൽ ഇവരുടെ മുറിവുകൾ ഗുരുതരമല്ല.  ഇന്നലെ അർധരാത്രിയോടെ പ്രതികളും കായംകുളം സ്വദേശികൾ ഷമീർ ബാബു, ഫിറോസ്, മുഹമ്മദ് ഇശാം, മുനീർ എന്നിങ്ങനെ  4 പേരെയാണ് അറസ്റ്റ് ചെയ്തത്.

ഏറ്റുമുട്ടലിൽ പ്രതികളായ ഫിറോസ്, മുഹമ്മദ് ഇശാം, മുനീർ എന്നിവർക്ക് പരിക്കുകളുണ്ട്. പ്രതികളെ പിടികൂടാൻ ഓടിക്കുന്നതിനിടെ പരിക്കേറ്റതെന്നാണ് വിശദീകരണം. ഏവരും മൂന്നാർ ടാറ്റ ആശുപത്രിയിലാണ് ഉള്ളത്. നിലവിൽ ആരുടേയും നില ഗുരുതരമല്ല.