LogoLoginKerala

പുതുപ്പള്ളി പോര് മുറുകുന്നു; ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രം ബാക്കി

 
puthupalli

കോട്ടയം: പുതുപ്പള്ളിതയിൽ പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി മൂന്ന് ദിവസം ബാക്കി. അതിവേഗ പ്രചാരണവുമായി മുന്നണികൾ രംഗത്ത്. ചതയദിനമായ ഇന്ന് ഗുരു മന്ദിരങ്ങളിൽ സ്ഥാനാർത്ഥികൾ സന്ദർശിച്ചു. യു.ഡി.എഫ് ക്യാമ്പിന് ആവേശമായി എ.കെ ആന്റണിയും തരൂരും എത്തും. അതെസമയം മൂന്നാം ഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി നാളെ വീണ്ടും മണ്ഡലത്തിൽ എത്തും.

പുതുപ്പള്ളിയിൽ പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ വിശ്രമം ഇല്ലാതെ അതിവേഗ പ്രചാരണത്തിൽ മുഴുകിയിരിക്കുകയാണ് മുന്നണികൾ. ചതയദിന പരിപാടികളിൽ ആയിരുന്നു സ്ഥാനാർത്ഥികൾ രാവിലെ. പരസ്യ പ്രചാരണത്തിന് ഇനി മൂന്ന് ദിവസം കൂടിയാണ് ബാക്കി ഉള്ളത്. പരമാവധി വോട്ടർമാരെ കാണുന്നതിനും പഞ്ചായത്തുകളിൽ എല്ലാം തന്നെ ഓടിയെത്തുന്നതിലുമാണ് സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതെസമയം മുഖ്യമന്ത്രിയുടെ വരവിൽ വോട്ടും എത്തുമെന്നാണ് ഇടത് വിഭാഗത്തിന്റെ പ്രതീക്ഷ. 

വീടുകളും കടകളും കയറി ഇറങ്ങുന്ന തിരക്കിലാണ് ചാണ്ടി ഉമ്മൻ. അതേസമയം വിവാദങ്ങൾ ഒന്നും പുതുപ്പള്ളിയിൽ ഏശില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. യു.ഡി.എഫ് ക്യാമ്പിന് ആവേശമായി എ.കെ ആന്റണി നാളെ മണ്ഡലത്തിൽ എത്തും. മാറ്റന്നാളാണ്  ശശി തരൂരിന്റെ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ ഉ.ഡി.എഫിന്റെ കുടുംബ യോഗങ്ങളും തുടരുന്നുണ്ട്.  

ബി.ജെ.പിയ്‌ക്കായി കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവരും കളത്തിലിറങ്ങും. ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ പുതുപ്പളിയിൽ ആവേശമേറിയ പോരാട്ടമാണ് നടക്കുന്നത്.