LogoLoginKerala

പുതുപ്പള്ളി വിധിയെഴുത്ത് ആരംഭിച്ചു; പ്രതീക്ഷയോടെ മുന്നണികൾ

 
election

പുതുപ്പള്ളിയിൽ പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മുതലാണ് 182  ബൂത്തുകളിലും വോട്ട് എടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെട്ടത്. വോട്ടവകാശമുള്ള വിദ്യാർഥികൾ മുതൽ പ്രായമായവർ അടക്കം രാവിലെ വരിയിൽ സ്ഥാനം ഉറപ്പിച്ചു വൈകിട്ട് 6 വരെ വോട്ട് എടുപ്പ് നീളും.

പ്രതീക്ഷയോടുകൂടിയാണ് മുന്നണികളും സ്ഥാനാർത്ഥികളും. 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂൾ ബൂത്തിലാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യുക. മണർകാട് എൽ.പി. സ്കൂൾ ബൂത്തിലാണ് ജെയിക്ക്‌ സി.തോമസ് വോട്ട് ചെയ്യുക. അതേസമയം ലിജിൻ ലാലിന് പുതുപ്പള്ളി മണ്ഡലാത്തിൽ വോട്ട് ഇല്ല.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്.