LogoLoginKerala

പുതുപ്പള്ളിപ്പോര്; ഇടതു സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിച്ചേക്കും

 
CPIM

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനു ശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇന്ന് തീരുമാനിച്ചേക്കാം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമെടുക്കുമെന്ന് സൂചന.

ഇന്നത്തെ യോഗത്തിന് ശേഷം നാളെ ജില്ലാ കമ്മിറ്റി ചേര്‍ന്ന് കോട്ടയത്താകും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ മത്സരിച്ച ജെയ്ക് സി തോമസ് ആണ് പ്രധാന പരിഗണയെന്ന റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാലുടന്‍ ബിജെപിയും സ്ഥാനാര്‍ത്ഥിയെ ഉടന്‍ നിര്‍ണയിച്ചേക്കും.

പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടനെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് അച്ഛന്റെ സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുമെന്ന സാധ്യത വളരെ കൂടുതലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎം വിലയിരുത്തലുണ്ട്. കഴിഞ്ഞ 53 വര്‍ഷമായി കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യമുള്ള സ്ഥലമാണ് പുതുപ്പള്ളി. അതിനാല്‍ ഒരു പുതുമുഖ സ്ഥാനാര്‍ത്ഥിയെ അവിടെ വിജയപ്പിക്കുക എന്നത് സിപിഎമ്മിന് ശ്രമകരമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന് സിപി ഐ എം സെക്രട്ടറിയേറ്റില്‍ ഉണ്ടാകും. ലിജില്‍ ലാല്‍. ജോര്‍ജ് കുര്യന്‍ എന്നിവര്‍ NDA സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിലുണ്ട്.