ശിക്ഷ തന്നെ ബാധിക്കില്ല; പ്രതികരണം അറിയിച്ച് പ്രൊഫസര്‍ ടി ജെ ജോസഫ്

പ്രതികള്‍ക്ക് എന്ത് ശിക്ഷ വിധിച്ചാലും തന്നെ അത് ബാധിക്കില്ലെന്ന് പ്രൊഫസര്‍ ടി ജെ ജോസഫ് പറഞ്ഞു. കൊച്ചി NIA കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ശിക്ഷ കൂടിയോ കുറഞ്ഞോ എന്നത് പരിശോധിക്കേണ്ടത് നിയമപണ്ഡിതരാണ്. കോടതി വിധിയില്‍ ഒന്നും തോന്നുന്നില്ല. സാക്ഷി പറയുക എന്നതായിരുന്നു തന്റെ ജോലി അത് താന്‍ ചെയ്തിട്ടുണ്ടെന്നും പ്രൊഫസര്‍ പറഞ്ഞു. സര്‍ക്കാര്‍ പണ്ടേ നഷ്ടപരിഹാരം നല്‍കേണ്ടതായിരുന്നു. തനിക്ക് സംരക്ഷണം ഒരുക്കുന്നതില്‍ അന്നത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ടി ജെ ജോസഫ് ആരോപണം ഉയര്‍ത്തി.
ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ്. ചകഅ ജഡ്ജി അനില്‍ ഭാസ്‌കറാണ് ശിക്ഷ വിധിച്ചത്. ഡഅജഅ വകുപ്പുകള്‍ ചുമത്തിയ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. പത്ത് വര്‍ഷം തടവും, 50000 രൂപ പിഴയും ചുമത്തി. മറ്റ് മൂന്ന് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചു.