LogoLoginKerala

സംസ്ഥാനത്ത് ഇന്ന് പൊതു അവധി

 
Oommen Chandy

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി. പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
കേരളത്തില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഉണ്ടാകും.

കേരളം ഏറ്റവും ജനസന്നിതനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. കുറേ നാളുകളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ബെംഗളൂരുവില്‍ ചികിത്സയിരിക്കവേയാണ് അന്തരിച്ചത്. മകന്‍ ചാണ്ടി ഉമ്മന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വിവരം സ്ഥിരീകരിച്ചത്.

ഏഴ് വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആദ്യം മന്ത്രിയായത് 34-ാം വയസ്സിലാണ്. തുടര്‍ച്ചയായി 12 തവണ നിയമസഭാംഗമായിരുന്നു. തൊഴില്‍, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുോചനം അറിയിച്ചു. ഉമ്മന്‍ ചാണ്ടി കഴിവുറ്റ ഭരണാധികാരിയെന്ന് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചു.