LogoLoginKerala

പൃഥ്വിരാജിന് ഷൂട്ടിംഗിനിടെ പരിക്ക്, നാളെ ശസ്ത്രക്രിയ

 
PRITHWIRAJ


കൊച്ചി- നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ'യുടെ ചിത്രീകരണത്തിനിടെയാണ് അപകടം. മറയൂരിലെ ഷൂട്ടിംഗ് ലാെക്കേഷനില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാല്‍ കുഴയ്ക്കാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ കീ ഹാേള്‍ ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയയ്ക്ക് ശേഷം താരം നാളെ തന്നെ വീട്ടിലേയ്ക്ക് മടങ്ങും.

ജി.ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജയന്‍ നമ്പ്യാരാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യം കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ആനപ്പുറത്ത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങളായിരുന്നു താരം പങ്കുവെച്ചത്. ഷമ്മി തിലകന്‍, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.