LogoLoginKerala

കേരളത്തിൽ വിദേശ മദ്യത്തിന് വില കുത്തനെ ഉയരും; ഒക്ടോബര്‍ 3 മുതല്‍ പ്രാബല്യത്തില്‍

. ഒക്ടോബര്‍ മൂന്ന് മുതലാണ് പുതിയ വില നിലവില്‍ വരിക
 
drinks bar

കേരളത്തിൽ വിദേശനിര്‍മിത മദ്യത്തിന്റെയും (എഫ്‌എംഎഫ്‌എല്‍) വൈനിന്റെയും വില ഉയരുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മൂന്ന് മുതലാണ് പുതിയ വില നിലവില്‍ വരിക. ഇതോടെ വിദേശനിര്‍മിത വിദേശമദ്യത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് 2500 രൂപയില്‍ കൂടുതലായിരിക്കും. നിലവില്‍ ഏറ്റവും കുറഞ്ഞ വിദേശനിര്‍മിത വിദേശമദ്യം 1800 രൂപയ്ക്കാണ് ലഭിക്കുന്നത്.

വിദേശനിര്‍മിത വിദേശമദ്യം നിര്‍മിക്കുന്ന കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിൻ 14 ശതമാനമായും ഷോപ്പ് മാര്‍ജിൻ 20 ശതമാനമായും വര്‍ദ്ധിപ്പിക്കാൻ ബെവ്കോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ തീരുമാനത്തോടെ വിദേശത്ത് നിര്‍മിക്കുന്ന മദ്യത്തിന് വൈനിനും ഇനിമുതല്‍ മാര്‍ജിൻ ഒരേ നിരക്കിലായിരിക്കും.

നിലവില്‍ വിദേശനിര്‍മിത വിദേശമദ്യത്തിന് വെയര്‍ഹൗസ് മാര്‍ജിൻ അഞ്ച് ശതമാനവും ഷോപ്പ് മാര്‍ജിൻ മൂന്ന് ശതമാനവുമാണ്. മദ്യം വെയര്‍ഹൗസുകളില്‍ സൂക്ഷിക്കാനാണ് വെയര്‍ഹൗസ് മാര്‍ജിൻ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വില്‍പനയ്ക്കായാണ് ഷോപ്പ് മാര്‍ജിൻ ഈടാക്കുന്നത്. ആറ് മാസം മുമ്പും വിദേശനിര്‍മിത വിദേശമദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു.