LogoLoginKerala

ഓണ വിപണിയിൽ കത്തിക്കയറാനൊരുങ്ങി ഏത്തക്കായ വില

 
banana

തിരുവനന്തപുരം: ഓണ വിപണി മുന്നിൽ കണ്ട് പച്ച ഏത്തക്കായ വില കിലോയ്ക്ക് 52 രൂപ വരെയെത്തി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് വിലയിലെ വർധനയ്ക്ക് കാരണം. എന്നാൽ ഇപ്പോഴത്തെ വില കർഷകന് ഗുണം ചെയ്യുവാൻ സാധ്യതയില്ല

35 രൂപയിൽ നിന്നാണ് ഏത്തക്കായ വില അൻപത്തിരണ്ടിലെത്തിയിരിക്കുന്നത്. കർഷകൻ ഉത്പന്നം വിൽക്കുമ്പോൾ ലഭിക്കുന്ന വിലയാണിത്. ആവശ്യക്കാർ കടകളിൽ നിന്ന് വാങ്ങുമ്പോൾ പത്ത് രൂപയോളം കൂടുതൽ കൊടുക്കേണ്ടി വരും. ഓണം എത്തുന്നതോടെ എത്തക്കായ വില അറുപത് രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ.

ഏത്തവാഴ കർഷകരുടെ പ്രധാന പ്രതീക്ഷ ഓണവിപണി കാലത്തെ കച്ചവടമാണ്. ഇതു കണക്കു കൂട്ടി ചിങ്ങത്തിൽ കുല വെട്ടാൻ പാകത്തിനാണ് അവർ കൃഷിയിറക്കുന്നത്.കിലോയ്ക്ക് വില 40 രൂപ ലഭിച്ചാൽ കർഷകർക്ക് നഷ്ടമുണ്ടാകാതെ പിടിച്ചു നിൽക്കാനാകും. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉത്പാദനം വലിയ തോതിൽ കുറഞ്ഞുവെന്നാണ് കർഷകർ പറയുന്നത്