പ്രസ് ക്ലബ് സ്‌പോര്‍ട്‌സ് ഡേ: ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രസ് ക്ലബ് കായിക ദിനാഘോഷത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍ കൂടിയായ നടന്‍ കുഞ്ചാക്കോ ബോബന്‍ പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍.സാനുവിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് കോച്ച് മനോജ് ചന്ദ്രന്‍, പ്രസ് ക്ലബ് മാനേജിംഗ് കമ്മിറ്റി അംഗം അജി ബുധന്നൂര്‍, സ്‌പോര്‍ട്‌സ് ഡേ സംഘാടക സമിതി ചെയര്‍മാന്‍ കെ. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് കായിക ദിനാഘോഷത്തിന്റെ ലോഗോ പ്രകാശനം കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍ കൂടിയായ നടന്‍ കുഞ്ചാക്കോ ബോബന്‍ പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍.സാനുവിന് നല്‍കി നിര്‍വഹിക്കുന്നു. സംഘാടക സമിതി ചെയര്‍മാന്‍ കെ. ഗോപകുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗം അജി ബുധ ന്നൂര്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍, കേരള സ്‌ട്രൈക്കേഴ്‌സ് കോച്ച് മനോജ് ചന്ദ്രന്‍ എന്നിവര്‍ സമീപം