രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായത് 10 പോലീസ് ഉദ്യാഗസ്ഥർ
Aug 14, 2023, 12:32 IST

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യാഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. എസ്പി ആര്‍ മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും 9 ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും ലഭിച്ചു.
കൊല്ലം എഎസ്പി സോണി ഉമ്മന്‍ കോശി, ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷ്, സി ഐ ജിആര്‍ അജീഷ് തിരുവനന്തപുരം, എഎസ്‌ഐ ആര്‍ ജയശങ്കര്‍ തിരുവനന്തപുരം, എസ്‌ഐ എസ് ശ്രീകുമാര്‍ തിരുവനന്തപുരം, എന്‍ ഗണേഷ് കുമാര്‍, കോഴിക്കോട് റൂറല്‍ സൈബര്‍ സെല്‍ എസ്‌ഐ സത്യന്‍ പികെ, എന്‍എസ് രാജഗോപാല്‍, എര്‍ണാകുളം എസ്എച്ച്ഒ എം ബൈജു പൗലോസ് എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്.
കൂടാതെ സിബിഐയിലും ബിഎസ്എഫിലും ഉള്ള മലയാളികളായ ഉദ്യോഗസ്ഥര്‍ക്കും മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തവണ 954 പൊലീസുകാർക്കാണ് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരിക്കുന്നത്.