LogoLoginKerala

തമിഴ്നാട്ടിൽ ഒരു മന്ത്രികൂടി ഇഡിയുടെ വലയിൽ; വിദ്യാഭ്യാസമന്ത്രി പൊൻമുടിയെ രാത്രി വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു

ഒരു പകൽ മുഴുവൻ വീട്ടിൽ നടന്ന പരിശോധനയിൽ 70ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തു 
 
k.ponmudy
ചെന്നൈ : സംസ്‌ഥാന   വിദ്യാഭ്യാസമന്ത്രി പൊൻമുടിയെ രാത്രി വീട്ടിൽ നിന്നും ഇഡി കസ്റ്റഡിയിലെടുത്തു . ഇഡി ഉദ്യോഗസ്ഥരുടെ കാറിൽ രാത്രി വൈകിയാണ്  ഇഡിയുടെ ഓഫീസിലേക്ക് മാറ്റിയത് . ഒരു പകൽ മുഴുവൻ വീട്ടിൽ നടന്ന പരിശോധനയിൽ 70ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തു , ഇത് കണക്കിൽപ്പെടാത്തതാണെന്നു പറയുന്നു. പൊൻമുടിയുടെമകൻ ഗൗതം സിങ്കമണിയുടെ വീട്ടിലും പരിശോധന നടന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ കാലത്താണ് പൊൻമുടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ കൈക്കൂലി വാങ്ങിയെന്ന കേസിൽ മറ്റൊരു മന്ത്രി സെന്തിലിനെ ഇഡി അറസ്റ്റു ചെയ്തിരുന്നു. ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം തിങ്കളാഴ്ച സെന്തിലിനെ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് വിദ്യാഭ്യാസമന്ത്രിയുടെ വീട്ടിലെപരിശോധനയും 13മണിക്കൂറിനുശേഷം മന്ത്രിയെകസ്റ്റഡിയിലെടുത്തതും.