LogoLoginKerala

പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി കൂടെ നിന്നില്ല; ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി

 
gowdami

ചെന്നൈ: നടി ഗൗതമി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. ബിജെപിയുമായുള്ള കാല്‍ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി തന്നെ അറിയിക്കുകയായിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി കൂടെ നിന്നില്ലെന്നും, വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി.