LogoLoginKerala

പുതുപ്പള്ളയില്‍ പ്രചാരണം ശക്തമാക്കി ഇടത് വലത് മുന്നണികള്‍

 
flag

കോട്ടയം: പുതുപ്പള്ളിയില്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് വാഹനപര്യടനം ഇന്നും തുടരും. മണ്ഡലത്തിലെ പ്രധാനവ്യക്തികളുമായും കൂടിക്കാഴ്ച നടത്തും.യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഭവനസന്ദര്‍ശനം വിവിധ ഇടങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തും.

വൈകീട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറിയിലേക്ക് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് കമ്മിറ്റി നടത്തുന്ന സ്മൃതി യാത്രയിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കും. ഞായറാഴ്ചയായതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ രാവിലെ പള്ളികളില്‍ എത്തി വോട്ടര്‍മാരെ കാണും.

യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ രംഗത്തു വരുമ്പോൾ മറുവശത്ത് മണ്ഡലത്തിലെ പരിചിതനായ ജെയ്ക് സി തോമസിനെയാണ് ഇടതു മുന്നണി സ്ഥാനാർത്ഥിയാക്കുന്നത്.പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്നും ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു.

പുതുപ്പള്ളിൽ വികസനവും രാഷ്ട്രീയവും ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികണം. 

ബിജെപി സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിക്കുന്നതോടെ മത്സരചിത്രം തെളിയും. കഴിഞ്ഞദിവസം തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗം സ്ഥാനാര്‍ത്ഥി തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. ജില്ലയിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കാന്‍ വിസമ്മതം അറിയിച്ച പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടത്.