വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ചാണ്ടി ഉമ്മന്‍
വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. കേരളം ഇന്ന് കാണുന്ന മുഴുവന്‍ വികസനവും കരുതലും പുതുപള്ളിയില്‍ നിന്നാണ് തുടങ്ങിയത്. മണ്ഡലത്തിലെ വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ ആരോപണത്തിനെതിരെയാണ് ചാണ്ടി ഉമ്മന്റെ മറുപടി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ വികസനമാണ് പ്രധാന ചര്‍ച്ചാവിഷയം. ഇതേ ചൊല്ലി ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്ക് പോരും മുറുകുകയാണ്.കേരളം മുഴുവനുമുള്ള വികസനവും കരുതലും എന്ന മുദ്രാവാക്യത്തിന്റെ തുടക്കം പുതുപ്പള്ളിയില്‍ നിന്നാണ് ഉണ്ടായതെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പക്ഷം.
ആരോഗ്യ,വിദ്യാഭ്യാസ മേഖലയില്‍ പുതുപ്പള്ളിയില്‍ ഉണ്ടായ വികസനം എടുത്തു പറയുന്നവര്‍ കണ്ണ് തുറന്ന് കാണണം. കോട്ടയം ജില്ലയിലെ ആദ്യത്തെ കോളേജ് പുതുപ്പള്ളി മണ്ഡലത്തില്‍ ആയിരുന്നു. ഉമ്മന്‍ചാണ്ടി പഠിച്ചിരുന്ന സ്‌കൂളിനെ കുറിച്ച് മാത്രമാണ് ഇടതുപക്ഷത്തിന് പറയാനുള്ളത്.
സ്‌കൂള്‍ പുതുക്കി പണിതപ്പോഴും ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു മണ്ഡലത്തിലെ എംഎല്‍എ എന്ന കാര്യം ഇടതുപക്ഷം മറക്കരുതെന്നും ചാണ്ടി ഉമ്മന്‍ ഓര്‍മ്മിപ്പിച്ചു.മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് തുറന്ന സംവാദത്തിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് തോമസ് വെല്ലുവിളിച്ചതിനെ തുടര്‍ന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.