ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടി ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്
Aug 15, 2023, 12:26 IST
ചെങ്കോട്ടയില്‍ നടന്ന 77-ാം സ്വാതന്ത്ര്യദിന പരിപാടി ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത സ്വാതന്ത്ര്യദിന ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
തുടർന്ന് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
രാജ്യത്ത് പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണന്ന് വിമര്‍ശിച്ച മല്ലകാര്‍ജുന്‍ ഖാര്‍ഗെ സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്ന പാര്‍ലമെന്റ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയാണന്നും പറഞ്ഞു.