LogoLoginKerala

സിപിഎമ്മിന്റെ പാർട്ടി ക്ലാസിനെതിരെ പോലീസ്

 

സിപിഎം  ദില്ലിയിലെ സുർജിത്ത് ഭവനിൽ നടത്തുന്ന  പാർട്ടി ക്ലാസ്  പൊലീസ് വിലക്കി. കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുർജിത്ത് ഭവനിലെ പാർട്ടി ക്ലാസും പോലീസ് ഇടപെട്ട് വിലക്കിയത്.

പരിപാടികൾ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി ക്ലാസ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതാണ് ദില്ലി പൊലീസ് ഇപ്പോൾ വിലക്കിയിരിക്കുന്നത്.