കേരളത്തില്‍ എത്തിയ നമ്പര്‍ പ്ലേറ്റും രേഖകളും ഇല്ലാത്ത കാറിന് ഒരു ലക്ഷം രൂപ പിഴയിട്ട് പോലീസ്

കൊച്ചി: നമ്പര്‍ പ്ലേറ്റും രേഖകളും ഇല്ലാതെ തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ. ഫോര്‍ട്ട് കൊച്ചിയില്‍ വെച്ചാണ് പോലീസ് കാര്‍ പിടികൂടിയത്. ഈ കാറിനാണ് 1,03,300 രൂപ പിഴ വിധിച്ചത്.
മൂന്ന് സംസ്ഥാനങ്ങളിലൂടെ യാതൊരു രേഖകളും ഇല്ലാതെയാണ് കാര്‍ കൊച്ചിയില്‍ എത്തിയത് എന്നത് പോലീസിനെയും ഞെട്ടിച്ചിരുന്നു. കര്‍ണാടകയില്‍ നിന്ന് തമിഴ്നാട് വഴിയാണ് കാര്‍ എത്തിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട് വഴിയാണ് കാര്‍ കേരളത്തില്‍ എത്തിയത്. ദേശീയപാതയിലുടനീളം എഐ ക്യാമറകള്‍ പ്രവര്‍ത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകള്‍ അടക്കം കടന്ന് ഈ കാര്‍ എങ്ങനെ കേരളത്തിലെത്തി എന്നത് പോലീസിനെ അമ്പരപ്പിച്ചിരുന്നു.
നമ്പര്‍ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്ന് വൈകുന്നേരത്തോടെ ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു.