LogoLoginKerala

പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

 
SCHOOL

തിരുവനന്തപുരം:  വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി ഇന്ന് മുതൽ നാളെ വൈകിട്ട് നാല് വരെ അപേക്ഷിക്കാം.

  • നിലവിലുള്ള ഒഴിവുകൾ www.hscap.kerala.gov.in  ൽ ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം.
  • അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്കനുസൃതമായി എത്ര സ്‌കൂൾ, കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.

എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. മുൻ അലോട്ട്‌മെന്റുകളിൽ നോൺ- ജോയിനിംഗ് ആയവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.