LogoLoginKerala

മെഡിക്കൽ കോളേജിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത രോഗി അറസ്റ്റിൽ

 
Doctor attacked
കൊച്ചി - കളമശേരി മെഡിക്കല്‍ കോളേജിൽ ഡോക്ടറെ ആക്രമിച്ച രോഗി അറസ്റ്റിലായി. വട്ടേക്കുന്നം സ്വദേശി ഡോയല്‍ വാള്‍ഡിനെയാണ് പോലീസ് പിടികൂടിയത്. 
സംഭവത്തില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു ഡോയല്‍. കുടുംബാംഗങ്ങളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മെഡിക്കല്‍ കോളേജിലെ ഡോ. ഇര്‍ഫാന്‍ ഖാന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്.
ആശുപത്രിയിലെത്തിയത് മുതല്‍ അസ്വാഭാവികമായ നിലയിലായിരുന്നു ഡോയലിന്റെ പെരുമാറ്റം. ജീവനക്കാരോട് തട്ടിക്കയറിയ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിമാറ്റിയാണ് ഡോക്ടറുടെ മുറിയിലെത്തിയത്.
ഡോയല്‍ അക്രമം തുടര്‍ന്നതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.