LogoLoginKerala

പണ്ഡിറ്റ് കറുപ്പൻ അവാർഡ് സുരേഷ് ഗോപിക്ക്

 
Suresh Gopi
കൊച്ചി - സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനും ബഹുമുഖ പ്രതിഭയും ആയിരുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പത്താമത് പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം ഇത്തവണ പ്രശസ്ത ചലച്ചിത്ര അഭിനേതാവും ദേശീയ പുരസ്കാര ജേതാവും, മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് നൽകുന്നതാണ്. 25,000 രൂപയും , പ്രശസ്തിപത്ര ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
 കവിതിലകൻ പണ്ഡിറ്റ്‌ കറുപ്പൻ വിചാരവേദി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം പണ്ഡിറ്റ്‌ കറുപ്പന്റെ ജന്മദിനത്തോടനുബന്ധിച്ച് മെയ് 28 ഞായറാഴ്ച രാവിലെ പത്തു മണിക്ക് കലൂർ പാവക്കുളം ക്ഷേത്ര ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ചു പ്രൊഫസർ എം കെ സാനു മാസ്റ്റർ സുരേഷ് ഗോപിക്ക് സമർപ്പിക്കുന്നതാണ് സമ്മേളനത്തിൽ പ്രശസ്ത സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.