പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു
Sep 18, 2023, 07:43 IST

കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരിയിൽ പുത്തൂർവട്ടത്ത് വച്ചാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
പേരാമ്പ്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. എന്നാൽ അപകടത്തിൽ ഗുരുതരമായ പരിക്കുകൾ ഒന്നും പറ്റിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ഷിഹാബ് തങ്ങൾ അറിയിച്ചു.