LogoLoginKerala

പാലിയേക്കര ടോൾ നിരക്ക് നാളെ മുതൽ കൂടും

 
toll

ദേശീയപാത തൃശൂർ- ഇടപ്പള്ളി റോഡിലെ പാലിയേക്കര ടോൾപ്ലാസയിൽ വർധിച്ച ടോൾ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ. അഞ്ച് രൂപ മുതൽ 10 രൂപ വരെയാണ് നിരക്ക് വർധിച്ചത്.

കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ഭാ​ഗത്തേക്ക് നിരക്കിൽ മാറ്റമില്ല. ബസ് ,ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 5 രൂപയുടെ വർധനയുണ്ടാകും.

പുതുക്കിയ ടോൾ നിരക്ക് ഇങ്ങനെ

കാർ‌, വാൻ ജീപ്പ് വിഭാ​ഗം- ഒരു ഭാ​ഗത്തേക്ക് - 90 രൂപ(മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്- 140 രൂപ(135 രൂപ)‌
ചെറുകിട വാണിജ്യ വാഹനങ്ങൾ- ഒരു ഭാ​ഗത്തേക്ക് 160 രൂപ, (മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്- 240 രൂപ(235 രൂപ)‌
ബസ് ട്രക്ക്- ഒരു ഭാ​ഗത്തേക്ക് 320 രൂപ (315 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപ(475 രൂപ)
മൾട്ടി ആക്സിൽ വാഹനങ്ങൾ- ഒരു ഭാ​ഗത്തേക്ക് 515 രൂപ(510 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775 രൂപ(765 രൂപ)‌