മറയൂരില്‍ പടയപ്പയുടെ വിളയാട്ടം
Updated: Jul 12, 2023, 16:33 IST

ഇടുക്കി മറയൂരിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം. മറയൂരിലെ ലയത്തിലെ വീട് പടയപ്പ തകര്‍ത്തു. വീടിന്റെ ഒരു ഭാഗം പൊളിച്ച കാട്ടാന അരിച്ചാക്ക് എടുത്തു.
പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പടയപ്പയെ മണിക്കൂറുകളോളം ശ്രമിച്ചാണ് പടക്കം പൊട്ടിച്ച് കാട്ടിലേക്ക് ഓടിച്ചത്. മൂന്നാറിലെ ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലും പടയപ്പ ഇറങ്ങിയിരുന്നു.
കാട്ടില്‍ നിന്നും ഇറങ്ങുന്ന പടയപ്പ ആളുകളുടെ കൃഷി സ്ഥലത്തെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണ്. ആളുകളെ ഉപദ്രവിക്കുന്നില്ലെങ്കിലും കൃഷികളും കടകളും നശിപ്പിക്കാറുണ്ട്.