LogoLoginKerala

പി വി അന്‍വര്‍ എംഎല്‍എയുടെ പാർക്ക് തുറക്കാൻ നീക്കം; ഹൈക്കോടതിയെ സമീപിച്ച് കേരള നദി സംരക്ഷണ സമിതി

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് പാര്‍ക്ക് പൂട്ടിയത്.
 
park

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ  കക്കാടം പൊയിയിലെ പാർക്ക് തുറക്കാൻ ഉള്ള നടപടിക്ക് എതിരെ കേരള നദി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി നൽകിയത് ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി നൽകുന്നത്. 

ഇന്നലെയാണ് വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നൽകിയത്. നിലവിൽ പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന ശേഷം ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് നീക്കം. അതെസമയം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് പാര്‍ക്ക് പൂട്ടിയത്.

പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്തതെന്നും ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റി നൽകിയ  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നൽകിയത്. റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടെയും ബലം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.