ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്‌കാരം വ്യാഴാഴ്ച്ച

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. നാളെ വിലാപ യാത്രയായി ഉമ്മന്‍ ചാണ്ടിയുടെ നാടായ പുതുപ്പള്ളിയിലേക്കെത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച്ച സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടക്കും.
മൃതദേഹം ബെംഗളൂരുവില്‍വിമാന മാര്‍ഗം നിന്ന് തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് കൊണ്ടു വരും. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദര്‍ശനത്തിനു വെയ്ക്കും.
നാളെ വിലാപ യാത്രയായി കോട്ടയത്ത് എത്തും. നാളെ രാവിലെ 7 മണിക്കാണ് കോട്ടയം എംസി റോഡ് വഴി വിലാപ യാത്രയായി കോട്ടയത്ത് എത്തുക. കോട്ടയം ഡിസിസയിലും തിരുനക്കരയിലും നാളെ പൊതു ദര്‍ശനം ഉണ്ടാകും. പൊതു ദര്‍ശനത്തിന് ശേഷം നാളെ വൈകുന്നേരത്തോടെ പുതുപ്പള്ളിയിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച്ച രണ്ട് മണിക്ക് നടക്കും. തനിക്ക് ഔദ്യോഗിക ബഹുമതികള്‍ വോണ്ടെന്ന് ഉമ്മന്‍ചാണ്ടി കുടുംബത്തെ നേരത്തെ അറിയിച്ചിരുന്നു.